ന്യൂഡൽഹി: ഉഭയസമ്മതപ്രകാരമുള്ള പ്രണയബന്ധങ്ങൾ പരാജയപ്പെടുമ്പോൾ അവയെ ബലാത്സംഗക്കേസുകളായി മാറ്റുന്ന പ്രവണതയ്ക്കെതിരെ സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിന്റെ പശ്ചാത്തലം:
33 വയസ്സുള്ള മറ്റൊരു അഭിഭാഷകയാണ് പരാതിക്കാരി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനകോലുവിന്റേയും സംഘത്തിന്റേയും മൂന്നാംഘട്ട സർവേ റിപ്പോർട്ട് പുറത്തുവന്നതോടെ കെ.പി.സി.സിയിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. തിരുവനന്തപുരം ജില്ലയിലുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കനകോലു റിപ്പോർട്ട് തിരിച്ചടിയാകുമെന്നാണ് സൂചന.
കനകോലുവിന്റെ 'റെഡ് സിഗ്നൽ': ഇവർക്ക് തിരിച്ചടി?
തിരുവനന്തപുരം ജില്ലയിൽ അഴിമതി വിരുദ്ധ വികാരവും ഭരണവിരുദ്ധ തരംഗവും നിലനിൽക്കുന്ന മണ്ഡലങ്ങളിൽ മാറ്റം അനിവാര്യമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
വി.എസ്. ......
പത്മവിഭൂഷൻ ബഹുമതി ഏറ്റുവാങ്ങി സ്വന്തം രാജ്യമാണ് പാർട്ടിയേക്കാൾ വലുതെന്ന സന്ദേശം പൊതു സമൂഹത്തിന് പകരണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് വി എസ് അച്യുതാനന്ദന്റെ ഭാര്യ കെ വസുമതിയ്ക്ക് തപാൽ മാർഗ്ഗം കത്ത് അയച്ചു. വി എസ് അച്യുതാനന്ദൻ പ്രതിനിധാനം ചെയ്തിരുന്ന പാർട്ടിയ്ക്ക് പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെന്നും പ്രസ്തുത താല്പര്യങ്ങൾക്ക് ഒപ്പമാകും കുടുംബവുമെന്ന് കഴിഞ്ഞ ദിവസം അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം പുരസ്കാരം സ്വീകരിക്കില്ലെന്ന വാർത്ത പ്രചരിക്കുവാൻ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. ......
കൊച്ചി: ഏകീകൃത കുർബാന വിരോധികൾ നടത്തിയ സഭാ വിരുദ്ധ സമര പരിപാടികൾക്ക് പുറത്തുനിന്നും ആളും പണവും വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന് പൊതുജനം സാക്ഷിയാണെന്നു വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സിബിസിഐ പ്രസിഡൻറ് പറഞ്ഞതുപോലെ അതിരൂപതയിലെ ഏതാനും വിമത വൈദീകരും അൽമായ സംഘടനയും ചില നിരോധിത തീവ്രവാദി ഗ്രൂപ്പുകളുടെ പണിയാളുകളായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇവരുടെ പ്രസ്താവനകളും ഇടപെടലുകളും സമര രീതികളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകും. മേലധികാരികളെ അനുസരിക്കാതെ തീവ്രവാദി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ചില വൈദീകർ അതിരൂപതയിലുണ്ട്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വിരാമമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലിയുള്ള തർക്കം തെരുവുയുദ്ധമായി മാറിയതോടെ സംസ്ഥാന നിയമസഭ വീണ്ടും സ്തംഭിച്ചു. ജനകീയ പ്രശ്നങ്ങളും നിയമനിർമ്മാണങ്ങളും ചർച്ച ചെയ്യേണ്ട സഭാനടപടികൾ വെറും 51 മിനിറ്റിൽ വെട്ടിച്ചുരുക്കി പിരിഞ്ഞപ്പോൾ, ജനാധിപത്യത്തിന്റെ അന്തസ്സാണ് നടുത്തളത്തിലെ ബഹളത്തിൽ മുങ്ങിപ്പോയത്. ......
തിരുവനന്തപുരം: ആജീവനാന്തം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്കായി നിലകൊണ്ട വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ വിവാദമാകുന്നു. ......
കൊച്ചി : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓ ഷ്യൻ സ്റ്റഡീസിലെ (KUFOS) ഓഷ്യനോഗ്രഫി ഡിപ്പാർട്മെന്റും നാൻസൺ എൻവയോൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (NERCI )യുമൊത്ത് ചേർന്നുള്ള സെമിനാർ ഫെബ്രുവരി 5നു കുഫോസ് യൂണിവേഴ്സിറ്റി സെമിനാർ ഹാളിൽവെച്ചു നടന്നു .ക്ലൈമറ്റ് ചേയ്ഞ്ച് ആൻഡ് ഓഷ്യൻ പ്രോസെസ്സസ് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ടെക്നിക്കൽ സെഷനിൽ നോർവേയിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര ശാസ്ത്രജ്ഞർ പ്രഭാഷണം നടത്തി:
നോർവീജിയൻ നാൻസൺ സെന്ററിലെ റിസർച് ഡയറക്ടർ ഡോ. ആന്റോണിയോ ബൊനാഡ്യൂസ്, Mesoscale variability in the global ocean: new insights from wide‑swath altimetry എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ......
മലപ്പുറം : കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു .മലപ്പുറം കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. അഗ്നി സുരക്ഷാ സേന എത്തി തീയണച്ചു.അപകട കാരണം അറിവായിട്ടില്ല. ......
സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (ഐഐഎസ്സി), ബെംഗളൂരും തമ്മിൽ ബുധനാഴ്ച ധാരണാപത്രം ഒപ്പുവച്ചു. ബഹുമുഖ നഗര ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന കെഎംആർഎല്ലിന്റെ പ്രായോഗിക പരിചയവും, ഡാറ്റയെ ആധാരമാക്കിയ ആധുനിക ഗവേഷണ രംഗത്തെ ഐഐഎസ്സിയുടെ വൈദഗ്ധ്യവും ഒരുമിച്ച് ഉപയോഗപ്പെടുത്തുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ......